മകന് വേണ്ടി ദുബായിലെ ഏറ്റവും വിലകൂടിയ വില്ല സ്വന്തമാക്കി മുകേഷ് അംബാനി

ദുബായില്‍ പുതിയ ആഡംബര ഭവനം സ്വന്തമാക്കി കോടീശ്വരന്‍ മുകേഷ് അംബാനി. മകന്‍ ആനന്ദ് അംബാനിയ്ക്ക് വേണ്ടിയാണ് ദുബായിലെ ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാം ജുമെയ്‌റയിലെ ഈ വില്ല വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാം ജുമെയ്‌റയിലെ വടക്കന്‍ മേഖലയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. 80 മില്ല്യണ്‍ ഡോളര്‍(ഏകദേശം 639 കോടി രൂപ) തുകയ്ക്കാണ് ഈ വില്ല അംബാനി സ്വന്തമാക്കിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പത്ത് കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം ഈ വില്ലയിലുണ്ട്.