വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27) , അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. കൊറിയർ വഴിയും ലഹരിക്കടത്തിയെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് ലഹരി കടത്തിയ വിദേശ പൗരനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വിമാനത്തിൽ എംഡിഎംഎ കടത്തി, തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
