കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ പേട്ട-എസ്എൽ ജങ്ഷൻ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം നേർന്നു.റെയിൽവേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.