കെഎസ്ആർടിസി പ്രതിസന്ധി: ശമ്പള കുടിശ്ശികയ്ക്ക് പകരം സപ്ലൈകോ കൂപ്പൺ നൽകിക്കൂടെ എന്ന് കോടതി, വേണ്ടെന്ന് ജീവനക്കാർ

ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആ‍ർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നി‍ർദേശം വച്ചത്. എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.