സര്‍വ്വകലാശാല നിയമഭേദഗതി ബില്‍; സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണം അപകടമെന്ന് പ്രതിപക്ഷം

സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയിൽ പാസാക്കി. വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് കെടി ജലീൽ അഭിപ്രായപ്പെട്ടു. ആർഎസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്നാണ് ജലീലിന്റെ അഭിപ്രായത്തിൽ പ്രതിപക്ഷം തിരിച്ചടിച്ചത്.ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.