കോഴിക്കോട് വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി

കോഴിക്കോട് വാണിമേലിൽ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീട്ടിനകത്തെ കക്കൂസിന്റെ ഫ്‌ലഷ് ടാങ്കിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. വാണിമേൽ വെള്ളിയോട് സ്വദേശി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്ന് മോഷണം പോയ 28 പവൻ സ്വർണ്ണമാണ് അഞ്ചു ദിവസത്തിന് ശേഷം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആഭരണങ്ങൾ കക്കൂസിലെ ഫ്‌ലഷിൽ കണ്ടെത്തിയതായി വീട്ടുടമ പോലീസിൽ വിവരം അറിയിച്ചത്. ഫ്‌ലഷിൽ നിന്ന് വെള്ളം ലഭിക്കാത്തതിനാൽ തുറന്ന് പരിശോധിപ്പോഴാണ് ആഭരണങ്ങൾ കണ്ടെത്തിയതെന്നാണ് മൊഴി.