‘സ്ത്രീവിരുദ്ധരോട് ഇറവറന്‍സ്, നിലപാട് പറയുമ്പോള്‍ ഔട്ട് സ്‌പോക്കണാകും’; പാർട്ടിക്കെതിരേ ബിജിമോള്‍

സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പീരുമേട് മുന്‍ എം.എല്‍.എ. ഇ.എസ്. ബിജിമോള്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം. കഴിഞ്ഞ ദിവസം അവസാനിച്ച സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനം കെ. സലിംകുമാറിനെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നത്. ഒരു ജില്ലയിലെങ്കിലും വനിതാസെക്രട്ടറി എന്ന ലക്ഷ്യംവെച്ചായിരുന്നു കാനംപക്ഷക്കാരിയായ ബിജിമോളെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും നീക്കം എതിര്‍പക്ഷം പരാജയപ്പെടുത്തുകയായിരുന്നു.