ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; കെ.സുധാകരന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കെ.സുധാകരനെതിരെയും കോൺഗ്രസിനെതിരെയും നിയമസഭയിൽ മുഖ്യമന്ത്രി. ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.സുധാകരന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ മറുപടി നൽകി