കാനം പക്ഷം എന്നൊരു പക്ഷം ഇല്ല; ഏതോ കേന്ദ്രത്തിൽ നിന്ന് സമ്മേളന ചർച്ചകൾ പുറത്ത് പോകുന്നു: മലർന്ന് കിടന്ന് തുപ്പരുതെന്ന് കാനം

ഇടത് ഐക്യം അനിവാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി എന്നാൽ സുഖ ദുഃഖങ്ങൾ എല്ലാം ഒന്നിച്ച് പങ്കിടണം. മോശം ഉണ്ടായാൽ തങ്ങൾ ഉത്തരവാദിയല്ല എന്നത് രാഷ്ട്രീയ മര്യാദ അല്ല. പരസ്പരം മല്ലടിക്കുന്ന പാർട്ടികളായി എൽഡിഎഫിലെ കക്ഷികൾ മാറരുതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു