ശബരിമല സമരത്തിലെ സുവർണാവസര പരാമർശം:’ഗാന്ധിയൻ മോഡൽ സമരം എന്നാണ് ഉദ്ദേശിച്ചത്’ പി എസ് ശ്രീധരന്‍പിള്ള

ശബരിമലയിലെ യുവതി പ്രവേശന വിധിയെതുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തെ സുവര്‍ണാവസരം എന്ന് പാര്‍ട്ടി യോഗത്തില്‍ വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ള രംഗത്ത്.സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചത് .ഗാന്ധിയൻ മോഡൽ സമരം എന്നാണ് ഉദ്ദേശിച്ചത്.അക്രമത്തിലേക്ക് സമരം പോയത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം .ശബരിമലയിൽ തന്ത്രിയെ മാറ്റാൻ അന്ന് ശ്രമം നടന്നു കേസ് എടുത്ത ശേഷം മാറ്റി നിർത്താൻ ആയിരുന്നു നീക്കം