സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവം, ഒടുവിൽ കേസെടുത്ത് പൊലീസ് 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ഡി വൈ എഫ് ഐ നേതാവ് അരുൺ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.