കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുവാവും കാമുകിയും അറസ്റ്റിൽ

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശിനി മലർ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്.