പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിലായതിനെ തുടർന്ന് പുലർച്ചെയുള്ള പൂജാകർമങ്ങൾ മുടങ്ങി. കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചു.ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പിൽ നിന്ന് 2.3 മീറ്റർ രേഖപെടുത്തി. ഇന്നലെ 80 സെന്റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി
