ഇടിച്ചിട്ട വഴിയാത്രികന്‍ മരിച്ചു; നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ 3 മാസത്തിനു ശേഷം പിടിയില്‍

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കുകയും നിര്‍ത്താതെ പോകുകയുംചെയ്ത ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) മരിച്ച സംഭവത്തിലാണ് കുറ്റിയാട്ടൂര്‍ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ മുഹമ്മദ് മുനിവര്‍ (22) ആണ് അറസ്റ്റിലായത്.