വഖഫ് നിയമനം; പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്ന് സഭയില്‍

വഖഫ് നിയമനങ്ങൾ പിഎസ്സി ക്ക് വിടാൻ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ തീരുമാനിച്ചത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം. മുസ്ലീം ലീഗ്, സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്.