കരുവന്നൂര്‍ ബാങ്കില്‍നിന്ന് 31.22 കോടി രൂപ തട്ടിയെടുത്ത ഇടനിലക്കാരന്‍ കിരണും 30 കോടി അസാധുനോട്ടുകള്‍ മാറ്റിയെടുത്തെന്ന് സംശയിക്കുന്ന വെളപ്പായ സ്വദേശിയും തമ്മിലുള്ള ബന്ധം ഇ.ഡി.യും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നു. കൊള്ളപ്പലിശക്കാരന്‍ വെളപ്പായ സ്വദേശി ഈടായി വാങ്ങുന്ന സ്ഥലരേഖകള്‍ കിരണ്‍വഴി ബാങ്കില്‍ ഈടുവെച്ച് കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. വടക്കന്‍ജില്ലയില്‍നിന്ന് തൃശ്ശൂരിലെത്തിയ ഇയാള്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു ചെരിപ്പ്-ബാഗ് നിര്‍മാണക്കമ്പനിയില്‍ ജോലിക്ക് ചേരുകയായിരുന്നു.
ചെരിപ്പ് കമ്പനിയില്‍ ജോലിക്കാരനായി; നോട്ട്‌നിരോധനത്തില്‍ കരുവന്നൂരില്‍ മാറ്റിയെടുത്തത് 30 കോടി
