നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല; കെ മുരളീധരൻ

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്റെ അവസാനവാക്ക്. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങൾ മുൻപും പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.