പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഇന്ന്. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ന് വൈകിട്ട് 6 മണിയോടെ കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.