ഉദ്ഘാടനം നടത്തിയിട്ട് ഒരുമാസം,പൊട്ടിപ്പൊളിഞ്ഞ് റോഡ്,നിർമാണത്തിൽ വീഴ്ചയെന്ന് സമ്മതിച്ച് പഞ്ചായത്ത്

ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ആറളം പഞ്ചായത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിതതിനാൽ ആകെ കുണ്ടും കുഴിയുമായത്. പലയിടങ്ങിളും ടാർ ഉരുകി ഒലിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കിലോമീറ്ററിന് ഇരുപത്തിനാല് ലക്ഷം ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ടാർ ഇടലിൽ വൻ അഴിമതി നടന്നെന്ന ആക്ഷേപം ഇതുവരെ അന്വേഷിച്ചിട്ടില്ല .