കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്‍ഡന്‍, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്. റെയ്ഡില്‍ സിബിഐ സംഘത്തിനൊപ്പം കേന്ദ്രസേനകളും, വനിതാ ഉദ്യോഗസ്ഥരുമുണ്ട്. കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
കല്‍ക്കരി അഴിമതി കേസ്; പശ്ചിമബംഗാള്‍ നിയമ മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
