കെജ്രിവാൾ മദ്യ ലോപികളിൽ നിന്ന് പങ്കുപറ്റുന്നു? മദ്യ നയ അഴിമതിയിൽ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

ദില്ലി സർക്കാർ 2021 ൽ നടപ്പിലാക്കിയ മദ്യ നയം അഴിമതിയിൽ കെട്ടിപ്പൊക്കിയതാണെന്ന് ബിജെപി ആവർത്തി ആരോപിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്നതിനിടിയൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രിയത്തിലെ സംശുദ്ധതയെ കുറിച്ച് പ്രസം​ഗിക്കുന്ന കെജ്രിവാൾ മദ്യ ലോപികളിൽ നിന്ന് പങ്കുപറ്റുകയാണോ എന്ന് മന്ത്രി ചോദിച്ചു. മദ്യം ബ്രോക്കറേജും കമ്മീഷനും തട്ടുക എന്ന ഒരേയൊരു ദൗത്യമേ കെജ്‌രിവാളിന് ഉള്ളൂവെന്ന് രാജീവ് ചന്ദ്രശേഖ‍ർ ആരോപിച്ചു.