യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായ പ്രതികരണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സുപ്രീംകോടതിയെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം: വ്യത്യസ്ത നിലപാടുകളുമായി മന്ത്രാലയങ്ങള്‍
