കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: അനുനയനീക്കവുമായി അശോക് ഗലോട്ട്, തരൂരും ഹൂഡയുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിൽ സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട്. ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും അശോക് ഗലോട്ട് ചർച്ച നടത്തി. അതേസമയം വോട്ടർപട്ടികയുടെ കാര്യത്തിൽ ഒളിച്ചുകളിയില്ലെന്നും തരൂർ മത്സരിക്കുന്നതിനോട് യോജിപ്പെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.