അധ്യാപക ദിനത്തിൽ ദേശീയ അവാര്‍ഡ് ജേതാക്കളായ അധ്യാപകരുമായി മോദിയുടെ കൂടിക്കാഴ്ച

അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാക്കളുമായി സംവദിക്കും. തങ്ങളുടെ പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത രാജ്യത്തെ ചില മികച്ച അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആദരിക്കുകയാണ് അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകളുടെ ഉദ്ദേശ്യം