കോൺഗ്രസ് തെരഞ്ഞെടുപ്പ്; മൽസരിക്കാനില്ലെന്നും കെ സി വേണുഗോപാൽ

കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് കെ സി വേണുഗോപാൽ. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. ശശി തരൂ‌ർ മത്സരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കിരാഹുൽ ഗാന്ധി അധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.