ജാർഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം, എംഎൽഎമാർ റാഞ്ചിയിലെത്തും

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാർഖണ്ഡിൽ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും. സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യത. മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തിൽ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഛത്തീസ്ഗഡിൽ ആയിരുന്ന യുപിഎ എംഎൽഎമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിയോടെ റാഞ്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ നൽകിയിട്ടും ഗവർണർ രമേഷ് ബെയ്സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.