‘വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി’ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ഗാന്ധി.പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിന്‍റെ റാലി ഇന്ന് ദില്ലിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്‍റെ ട്വീറ്റ്.