പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ പോരാട്ടത്തിന് താന്‍ തന്നെ തന്നെ സമര്‍പ്പിക്കുനതായും പട്‌നയില്‍ ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് പറഞ്ഞു. ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 50 സീറ്റിലൊതുക്കാം- നിതീഷ് കുമാര്‍
