കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി ഗുലാം നബി ആസാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ഗുലാം നബി ആസാദ്. മറ്റുപാര്‍ട്ടികളിലെ നേതാക്കളെ കണ്ടുവെന്നോ സംസാരിച്ചുവെന്നോവച്ച് ഒരാളുടെ ഡിഎന്‍എ മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ആസാദിന്റെ ഡിഎന്‍എ ‘മോദി-ഫൈ’ ചെയ്യപ്പെട്ടുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.രാജ്യസഭയില്‍നിന്ന് താന്‍ പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടി നടത്തുന്ന വിമര്‍ശനത്തിനും ആസാദ് മറുപടി നല്‍കി.