അശോക് ഗെലോട്ടുമായി സോണിയ ഗാന്ധി വീണ്ടും കൂടിക്കാഴ്ച നടത്തും

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഹൈക്കമാൻ‍ഡ് സ്ഥാനാർഥിയെ ഈ മാസം പത്തിനു ശേഷം തീരുമാനിക്കും. ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻപ് നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ മനസ്സു തുറക്കാതിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സോണിയ വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രി, പ്രസിഡന്റ് സ്ഥാനങ്ങൾ ഒന്നിച്ചു വഹിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക തുടങ്ങിയ നിബന്ധനകൾ ഗെലോട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.