വിലക്കയറ്റം : കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റാലി ഇന്ന്

വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മെഹംഗായി പർ ഹല്ല ബോൽ റാലി നടക്കും. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയാണ് ലക്ഷ്യം.ബ്ലോക്ക് – ജില്ല – സംസ്ഥാന തലങ്ങളിലായി മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ് മെഹംഗായി പർ ഹല്ല ബോൽ റാലി.രാജ്യത്തെ മുഴുവൻ പിസിസികളിൽ നിന്നുള്ള പങ്കാളിത്തം രാംലീല മൈതാനത്ത് ഉണ്ടാകും.