ജാർഖണ്ഡിലെ രണ്ട് മന്ത്രിമാർ കൂടി റായ്പൂരിലെ റിസോർട്ടിലെത്തി

ജാർഖണ്ഡിലെ രണ്ട് മന്ത്രിമാർ കൂടി റായ്പൂരിലെ റിസോർട്ടിലെത്തി. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയും കൃഷിമന്ത്രി ബാദൽ പത്രലേഖും റായ്പൂരിലെത്തിയത്. നിയമസഭയിലെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംഎൽഎമാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ സെപ്റ്റംബർ 5 ന് മുമ്പ് റാഞ്ചിയിലേക്ക് മടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു.