മമതാ ബാനര്‍ജിയുടെ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുള്ള പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേര്‍ അതിലുണ്ടെന്നുമുള്ള മമതയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് കാരണം. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മമതയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.
മമതയുടെ പ്രസ്താവനയിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
