ടീസ്റ്റയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമല്ലെന്ന് സുപ്രീം കോടതി

സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമല്ലെന്നു സുപ്രീം കോടതി. ടീസ്റ്റയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടുന്ന ഗുജറാത്ത് സർക്കാർ നടപടിയെയും കോടതി ചോദ്യം ചെയ്തു. ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് വരുത്തിത്തീർക്കാൻ ഉന്നതർക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ ടീസ്റ്റ ജൂൺ 25 മുതൽ ജയിലിലാണ്. കേസിന്റെ പ്രത്യേകതകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.