12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് നിരോധനമില്ല

ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കാൻ സർക്കാരിന് പ്ലാനില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പോ, വിവോ, ഷാവോമി ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് വാർത്ത ആശ്വസമാകുന്നത്. 12000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് .കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.കൂടാതെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാനും കമ്പനികളോട് രാജ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.