രാജസ്ഥാനില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രണ്ട് അധ്യക്ഷസ്ഥാനം സ്വന്തമാക്കി എസ്.എഫ്.ഐ. നിയമസഭാ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനെ ആശങ്കയിലാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികളുടെ വിധിയെഴുത്ത്. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ് യൂനിയൻ ഓഫ് ഇന്ത്യയ്ക്ക് (എൻ.എസ്.യു.ഐ) 14 സർവകലാശാലകളിൽ ഒരിടത്തു പോലും അധ്യക്ഷ പദവിയിൽ ജയിക്കാനായില്ല. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി ഏഴു സർവകലാശാലകളിൽ അധ്യക്ഷ പദവിയിലെത്തി.
രാജസ്ഥാന്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് രണ്ടിടത്ത് അധ്യക്ഷ സ്ഥാനം
