വീട്ടുജോലിക്കാരിക്ക് ക്രൂര മർദനം; ബിജെപി നേതാവിനെതിരെ കേസ്; പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച കേസിൽ ഝാർകണ്ഡ് ബിജെപി നേതാവ് സീമ പത്രയ്‌ക്കെതിരെ കേസ്. സീമയെ ബിജെപി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ എട്ട് വർഷമായി സീമയുടെ വീട്ടിലെ സഹായിയാണ് 29 കാരിയായ സുനിത കുമാരി. ഗുംല സ്വദേശിയായ സുനിതയെ സീമ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് ഓഗസ്റ്റ് 22ന് സെക്ഷൻ 323, 325, 346 , 374, എസ്‌സി/എസ്ടി ആക്ട് സെക്ഷൻ 3 (1) (a) (b) (h) പ്രകാരം പൊലീസ് സീമയ്‌ക്കെതിരെ കേസെടുത്തു.