ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് കുമാറിന്റെ ഭാര്യ ശിഖ(25), മകന്‍ രുക്‌നാഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.
കൈകള്‍ കെട്ടി, വായില്‍ തുണി തിരുകി; ഗര്‍ഭിണിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയില്‍
