റിലയൻസും ഐആർസിടിസിയും കൈകോർക്കുന്നു; ട്രെയിനുകളിൽ ഇനി ഉടൻ ഭക്ഷണം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്‌ടിക്കുമായി സഹകരിച്ച് ട്രെയിനുകളിൽ ഭക്ഷണം എത്തിക്കാൻ ഐആർസിടിസി. ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വഴി ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ നൽകുകയാണ് ഐആർസിടിസിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ്. ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ യാത്രക്കാർക്ക് വാട്ട്‌സ്ആപ്പിലൂടെ ചാറ്റ്ബോട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.