0കെജ്‌രിവാള്0 സർക്കാർ- ബിജെപി പോര് ശക്തമായിരിക്കെ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാർട്ടി. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന നോട്ടുനിരോധന കാലത്ത് 1400 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ആംആദ്മി എം.എൽ.എ ദുർഗേഷ് പഥക് ആണ് രംഗത്തെത്തിയത്. ഇതിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് എ.എ.പി ആവശ്യം.
‘1400 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു’; ഡൽഹി ലഫ്റ്റനന്റ് ഗവർണർ രാജിവയ്ക്കണമെന്ന് ആംആദ്മി
