ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡരികിലിട്ടു, യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയില്‍

ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ചയുവതിയും ഏഴു സുഹൃത്തുക്കളും ബെംഗളൂരുവില്‍ അറസ്റ്റില്‍. കമ്മനഹള്ളി സ്വദേശി ക്ലാര (27) യും ഇവരുടെ സൃഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിക്ക് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം.