കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും. 19-നാണ് വോട്ടെണ്ണല്‍. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22-ന് നടത്തും. 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17-ന് നടത്തും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന്; വോട്ടെണ്ണല്‍ 19-ന്
