സൊനാലി ഫോഗാട്ടിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോവ സർക്കാരിന് കത്ത്

ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയയ്ക്കും. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേണത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടും. സൊനാലിയുടെ കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് കത്തയയ്ക്കുന്നത്.സൊനാലി ഫോഗട്ടിന്റെ മരണത്തിലെ അന്വേഷണം സംബന്ധിച്ച് പ്രാഥമിക വിശദീകരണവുമായി ഗോവ പൊലീസ് മേധാവി രംഗത്തുവന്നിരുന്നു.