ഝാർഖണ്ഡിൽ ഭരണ പ്രതിസന്ധി; യുപിഎ എംഎൽഎമാരെ വനമേഖലയിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ഝാർഖണ്ഡിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യുപിഎ എംഎൽഎമാരെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും കുൺഠിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത സംബന്ധിച്ച് ഗവർണ്ണറുടെ തീരുമാനം ഉടനുണ്ടാകും. രാഷ്ട്രീയ ധാർമ്മികതയനുസരിച്ച് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.