‘സാമുദായിക സഹകരണം തകര്‍ക്കും’; മുനവ്വര്‍ ഫറൂഖിയുടെ ഷോ തടഞ്ഞ് ഡല്‍ഹി പൊലീസ്

വാദ ഹാസ്യതാരം മുനവ്വർ ഫറൂഖിയുടെ സ്റ്റേജ് ഷോ തടഞ്ഞ് ഡൽഹി പൊലീസ്. ഷോ സാമുദായിക സഹകരണം തകർക്കുമെന്നും അതിനാലാണ് തടയുന്നതെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു. വിഎച്ച്പി ഡൽഹി അധ്യക്ഷൻ സുരേന്ദ്രകുമാർ ഗുപ്ത ഷോയ്ക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. അടുത്തിടെ നടന്ന ഹൈദരാബാദ് സംഘർഷത്തിന്റെ ഉത്തരവാദിത്തം മുനവ്വർ ഫറൂഖിക്കാണെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് ഫറൂഖി ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും പൊലീസ് കമ്മിഷണർക്ക് അയച്ച കത്തിൽ ആരോപിച്ചു.