ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും

കോൺഗ്രസ് പാർട്ടി വിട്ട മുതിർന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ജമ്മുകശ്മീർ കേന്ദ്രീകരിച്ചാകും പാർട്ടി രൂപീകരിക്കുക. രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീർ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതൽ പേർ പാർട്ടി വിടുന്നത് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കി.