​ഗാന്ധിസമാധി സന്ദർശിച്ച് കെജ്രിവാളും സംഘവും; ‘അതിനുള്ള യോ​ഗ്യതയുണ്ടോ’, രാജ്ഘട്ടിൽ ​ഗം​ഗാജലം തളിച്ച് ബിജെപി

ആംആദ്മി പാർട്ടി എംഎൽഎമാർ ​സന്ദർശിച്ചതിന് പിന്നാലെ ഗാന്ധിജിയുടെ ശവകുടീരമായ രാജ്ഘട്ടിൽ ബിജെപി ​ഗം​ഗാജലം തളിച്ചു. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ട് സന്ദർശിച്ച് എഎപി നേതാവ് കെജ്‌രിവാൾ സ്മാരകം അശുദ്ധമാക്കിയെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ​ഗം​ഗാജലമുപയോ​ഗിച്ച് ശുദ്ധീകരിച്ചെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.