ഇഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആണ് പുനഃപരിശോധനാ ഹർജി നൽകിയത്. ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.