നരവംശശാസ്ത്രപരമായി& ഹിന്ദു ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ഡോ. ബി.ആർ. അംബേദ്കറിനെയും ലിംഗനീതിയെയും കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അതൊന്നും തന്റെ ആശയങ്ങളല്ലെന്നും അവർ വിശദീകരിച്ചു. പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ചിന്ത എന്താണെന്ന് എനിക്ക് വിശകലനം ചെയ്യേണ്ടിവന്നുവെന്നും അവർ വിശദമാക്കി. അംബേദ്കർ മനുസ്മൃതിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്.
‘ദൈവങ്ങൾ ബ്രാഹ്മണർ അല്ല’; വിശദീകരണവുമായി ജെഎൻയു വി സി
