‘വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എം.എൽ.എമാരെ ഭയപ്പെടുത്താനാണ് കേന്ദ്ര നീക്കം’ : ആർ.ജെ.ഡി

ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സിബിഐ നടത്തുന്ന റെയ്ഡ് കേന്ദ്രത്തിന്റെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് ആർ.ജെ.ഡി നേതാവ് സുനിൽ സിങ്. സിബിഐ ഇപ്പോൾ മനഃപൂർവം റെയ്ഡ് നടത്തുകയാണെന്നും എം.എൽ.എമാരെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താമെന്ന ചിന്തയിലാണ് കേന്ദ്ര സർക്കാർ സി.ബി.ഐയെ അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.